1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കെ എന്‍ എം തിരൂര്‍ മണ്ഡലം 

കെ എന്‍ എം തിരൂര്‍ മണ്ഡലം തസ്‌കിയ്യത്ത് സംഗമം ജില്ലാ വൈസ് പ്രസിഡന്റ് മൂസക്കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: കെ എന്‍ എം മണ്ഡലം കമ്മിറ്റി തസ്‌കിയ്യത്ത് സംഗമവും അവാര്‍ഡ് ദാനവും ഇഫ്താറും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മൂസക്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിബാവ ഉപഹാരം നല്‍കി. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, വി പി ഉമ്മര്‍, ടി ആലി മുഹമ്മദ്, സി എം പി മുഹമ്മദലി, പാറപ്പുറത്ത് അലി ഹാജി, ഇഖ്ബാല്‍ വെട്ടം, എച്ച് അബ്ദുല്‍വാഹിദ്, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, അബ്ദുല്‍കലാം ഒറ്റത്താണി, നവാസ് അന്‍വാരി പ്രസംഗിച്ചു. ക്വിസ് മത്സരത്തിന് അബ്ദുല്ല മൗലവി നേതൃത്വം നല്‍കി.
Back to Top