7 Saturday
March 2026
2026 March 7
1447 Ramadân 18

സി മൂസാന്‍ ഹാജി 

ഇരിക്കൂര്‍: ഇരിക്കൂര്‍ സി വി ഹൗസിലെ സി മൂസാന്‍ ഹാജി നിര്യാതനായി. ഇരിക്കൂര്‍ അല്‍ഫിത്‌റ പ്രീസ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ്, കെ എന്‍ എം (മര്‍കസുദ്ദഅവ) ശാഖാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രോഗത്തിന്റെ അവശതയിലും ഇരിക്കൂറില്‍ പുതുതായി തുടങ്ങുന്ന മനാറുല്‍ഹുദാ മദ്‌റസയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദീര്‍ഘകാലം മട്ടന്നൂരില്‍ വ്യാപാരിയായിരുന്നു. ഒരു വര്‍ഷത്തോളമായി രോഗശയ്യയിലായിരുന്നു. ഇരിക്കൂര്‍ സലഫി മസ്ജിദിലെ ഖുതുബകളാണ് തന്റെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഭാര്യയും അഞ്ചു പെണ്‍മക്കളുമടങ്ങിയതാണ് കുടുംബം. പരേതന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കട്ടെ.
ശംസുദ്ദീന്‍ പാലക്കോട്
Back to Top