1 Friday
May 2026
2026 May 1
1447 Dhoul-Qida 14

സി ഐ ഇ ആര്‍  പൊതു പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) 2018-19 അധ്യായനവര്‍ഷം 5,7 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ലോവര്‍/ഹയര്‍ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസില്‍ 96%വും ഏഴാം ക്ലാസില്‍ 98%വും വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. വിദേശ രാജ്യങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം കൈവരിച്ചു. പുനര്‍ മൂല്യനിര്‍ണ്ണയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2019 മെയ് 17 വരെയും സേ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2019 മെയ് 15 വരെയുമാണ് സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ് കുട്ടി പരീക്ഷാഫലം പ്രഖ്യാപിച്ചു. യോഗത്തില്‍  കെ അബൂബക്കര്‍ മൗലവി, ഡോ. ഐ പി അബ്ദുസലാം, റശീദ് പരപ്പനങ്ങാടി, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, എം ടി അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ വഹാബ് നന്മണ്ട എന്നിവര്‍ സംസാരിച്ചു. പരീക്ഷാഫലം www.cier.co.in എന്ന സൈറ്റില്‍ ലഭ്യമാണ്.
Back to Top