7 Saturday
March 2026
2026 March 7
1447 Ramadân 18

രാഷ്ട്രീയത്തിനു വേണ്ടി മതങ്ങളെ ദുരുപയോഗം  ചെയ്യരുത്: വയനാട് ജില്ല ഇസ്‌ലാഹി സംഗമം

വയനാട് ജില്ല ഇസ്‌ലാഹി സംഗമത്തില്‍ ശ്രീലങ്കന്‍ ഭീകരവാദത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
മേപ്പാടി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് ഇന്ത്യക്കകത്തും പുറത്തും ഭീകരതയും തീവ്രവാദവും വളരുന്നതെന്ന് വയനാട് ജില്ലാ ഇസ്‌ലാഹി സംഗമം അഭിപ്രായപ്പെട്ടു. സമാധാന സന്ദേശമായ ഇസ്‌ലാം നിരപരാധികളുടെ രക്തം ചിന്തുന്നതിനെ നരക പ്രവേശത്തിന് കാരണമായി കാണുന്നു. എന്നിട്ടും സ്വര്‍ഗ പ്രവേശത്തിനു വേണ്ടിയാണ് ഭീകരാക്രമണം നടത്തുന്നതെന്ന വ്യാജ പ്രചാരണം പ്രതിഷേധാര്‍ഹമാണന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ എം സൈതലവി എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് എം അഹമ്മദ് കുട്ടി മദനി, അലി മദനി മൊറയൂര്‍, എന്‍ എം അബ്ദുല്‍ജലീല്‍, അബുബക്കര്‍ പിണങ്ങോട്, സല്‍മ അന്‍വാരിയ, റുഖ്‌സാന വാഴക്കാട്, സലീം മേപ്പാടി, അലി അക്ബര്‍ ഫാറൂഖി, ശരീഫ് സ്വലാഹി പ്രസംഗിച്ചു.
Back to Top