ബഹ്റൈന്‍ ഇസ്ലാഹി സെന്റര്‍ ബഹുജനസംഗമം
മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘മാനവികതയുടെ സ്നേഹ ശാസ്ത്രം’ ബഹുജന സംഗമത്തില്‍ പി എം എ ഗഫൂര്‍ പ്രഭാഷണം നടത്തി. മനുഷ്യനെന്ന മഹത്വത്തിന്റെ മുകളില്‍ രാക്ഷസീയതയുടെ കടന്നുകയറ്റം ഇല്ലാതാക്കാന്‍ ശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഹംസ മേപ്പാടി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് കൈതാരത്ത്, റോയ്, അസൈനാര്‍ കളത്തിങ്ങല്‍, ജവാദ് വക്കം, സൈഫുല്ല ഖാസിം, നൂറുദ്ദീന്‍ ശാഫി, സഫീര്‍ നരക്കോട് പ്രസംഗിച്ചു.
