7 Saturday
March 2026
2026 March 7
1447 Ramadân 18

എം ജി എം വണ്ടൂര്‍ മണ്ഡലം സമ്മേളനം

എം ജി എം വണ്ടൂര്‍ മണ്ഡലം സമ്മേളനം കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂര്‍: ‘സ്ത്രീ, നവോത്ഥാനം, ദൗത്യം’ പ്രമേയത്തില്‍ സംഘടിപ്പിച്ച എം ജി എം മണ്ഡലം സമ്മേളനം കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍ കരിം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ സ്ത്രീകള്‍ ചൂഷണത്തിന് വിധേയരാവുന്നുണ്ട്. ഇത്തരം ചൂഷണങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സ്ത്രീകള്‍ ജാഗരൂകരായിരിക്കണം. നമ്മുടെ മക്കളെയും സഹോദരമാരെയും ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണം നല്‍കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് തലത്തില്‍ ജൈവകര്‍ഷക പ്രതിഭയായി തിരഞ്ഞെടുത്ത ടി പി ആമിന ടീച്ചര്‍ക്ക് കെ എസ് എ ജമീല ഉപഹാരം നല്‍കി. സക്കീന ടീച്ചര്‍, നജ്മ നൂര്‍, ഫിദ ഷെറിന്‍, മുനീറ ടീച്ചര്‍, മുജീബ് റഹ്മാന്‍ പ്രസംഗിച്ചു.
Back to Top