ഖുര്‍ആനിന്റെ കാലിക വായന പ്രോത്സാഹിപ്പിക്കണം – സെമിനാര്‍
ഫോറം ഫോര്‍ സ്പിരിച്ച്വല്‍ തോട്ട്സ് കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറി പി കെ ശബീബ് പ്രസംഗിക്കുന്നു.
കോഴിക്കോട്ട്: വിശുദ്ധ ഖുര്‍ആന്‍ മാന്യവും യുക്തി ദീക്ഷയോടുകൂടിയുമുള്ള സംവാദത്തെ പ്രോല്സാഹിപ്പിക്കുന്നുണ്ടെന് നും ചിന്തയുടെ വിശാലമായ ലോകമാണ് അത് തുറന്നിടുന്നതെന്നും ഫോറം ഫോര്‍ സ്പിരിച്വല്തോട്ട്സ് കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കേവലം അക്ഷര വായനയിലൊതുക്കാതെ കാലിക പ്രശ്നങ്ങളെ ഖുര്‍ആനികമായി നിര്‍ധാരണം ചെയ്യാന്‍ കഴിയേണ്ടതുണ്ടെന്നും സെമിനാര്‍ വിലയിരുത്തി. ഫോറം ഫോര്‍ സ്പിരിച്വല്‍ തോട്ട്സ് ചെയര്മാന് എഞ്ചിനീയര്‍ മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി പി കെ ശബീബ് ഖുര്‍ആന്റെ സമകാല വായന എന്ന വിഷയം അവതരിപ്പിച്ചു. എക്സ്പ്രസ് മുസ്തഫ, ഡോ. മുസ്തഫ കൊച്ചിന്, പി ടി അബ്ദുല്‍മജീദ്, ശുക്കൂര്‍ കോണിക്കല്‍, ജലീല്‍ അത്തോളി, അബ്ദുറശീദ് മടവൂര്‍, ഫൈസല്‍ ഇയ്യക്കാട് പ്രസംഗിച്ചു.
