7 Tuesday
January 2025
2025 January 7
1446 Rajab 7

ഈസ്റ്ററിന്  ഇസ്‌റായേലിന്റെ വിലക്ക്

ഈസ്റ്റര്‍ ദിനത്തില്‍ ബേത്‌ലഹേം ദേവാലയം സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഗസ്സയിലെ ക്രിസ്ത്യാനികളെ തടഞ്ഞിരിക്കുന്നതാണ് മറ്റൊരു അന്താരാഷ്ട്രാ വാര്‍ത്ത. ഇസ്രായേല്‍ സൈന്യമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്രിസ്ത്യാനികളുടെ പുണ്യസ്ഥലം കൂടിയാണ് ജറുസലെം. ബേത്‌ലഹേം ദേവാലയ സന്ദര്‍ശനം ക്രിസ്ത്യന്‍ ആരാധനകളുടെ ഭാഗമാണ്. ഈസ്റ്ററിന് ബേത്‌ലഹേം ദേവാലയം സന്ദര്‍ശിക്കാനായി അനേകം ക്രിസ്ത്യാനികള്‍ പദ്ധതിയിട്ടിരുന്നെന്നും ഇസ്രായേല്‍ ഇത് തടയുകയായിരുന്നെന്നുമാണ് പത്ര വാര്‍ത്തകള്‍. 55 വയസിന് മുകളില്‍ പ്രായമുള്ള ഏതാനും ആളുകള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് ബാക്കിയുള്ള മുഴുവന്‍ ആളുകള്‍ക്കും ഇസ്രായേല്‍ സൈന്യം പ്രവശേന നിരോധനമേര്‍പ്പെടുത്തുകയായിരുന്നു. ഇതിന് മുമ്പും വിശേഷ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഇങ്ങനെ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പ്രവേശനം അനുവദിച്ചവര്‍ക്ക് തന്നെ സമീപ പ്രദേശങ്ങളിലെ മറ്റ് ചര്‍ച്ചുകളോ തീര്‍ഥാടന കേന്ദ്രങ്ങളോ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ല. ഇസ്രായേലില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹാരെറ്റ്‌സ് പത്രമാണ് വിലക്കിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.