വെളിച്ചം ഖുര്‍ആന്‍ സമ്മേളനം
കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ച വെളിച്ചം ഖുര്‍ആന്‍ സമ്മേളനം വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ച വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി കെ എ അയ്യൂബ് വെളിച്ചം, ബാലവെളിച്ചം, മദ്‌റസാ പൊതുപരീക്ഷ എന്നിവയിലെ വിജയികള്‍ക്ക് ഉപഹാരം നല്‍കി. സജീവ് ഖാന്‍ കൊല്ലം, അന്‍വര്‍ ഇസ്്‌ലാഹി, ജവാസ് അഹ്‌സൻ , പി പി ഹസന്‍ പ്രസംഗിച്ചു. മദ്‌റസ വാര്‍ഷികാഘോഷ പരിപാടി കെ എന്‍ എം സൗത്ത് സോണ്‍ സെക്രട്ടറി സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. എം എം ഷാമല്‍ മദനി, അഹമ്മദ് ഫര്‍ഹാന്‍ പ്രസംഗിച്ചു.
