7 Saturday
March 2026
2026 March 7
1447 Ramadân 18

ഐ എസ് എം സംഘടന  ശില്പശാല ട്രിപ്പ് സംഘടിപ്പിച്ചു

തിരൂര്‍: ഐ എസ് എം തെക്കന്‍ കുറ്റൂര്‍ മേഖല സംഘടന ശാക്തീകരണ ശില്പശാല ട്രിപ്പ് കുറ്റൂര്‍ ഐ ഇ സി ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്തു. പി ഉനൈസ് അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി സി എം സി അറഫാത്ത് ശില്പശാലക്ക് നേതൃത്വം നല്‍കി. ഹുസൈന്‍ കുറ്റൂര്‍, മുനീര്‍ ചെമ്പ്ര, സക്കരിയ്യ പാറപ്പുറത്ത്, ഹക്ക് കുറ്റൂര്‍, കെ മുന്‍ദിര്‍, കെ സാദിഖലി പ്രസംഗിച്ചു.
Back to Top