25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

അധികാര രംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ  പ്രാതിനിധ്യം ഉറപ്പാക്കണം: എം ജി എം 

ആലുവയില്‍ നടന്ന എം ജി എം ദക്ഷിണ കേരള കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്ന രാഷ്ട്രീയ കക്ഷികള്‍ അധികാര പങ്കാളിത്തത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആലുവയില്‍ നടന്ന എം ജി എം ദക്ഷിണ കേരള കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കുന്ന വാഗ്ദാനങ്ങള്‍ അധികാരം കിട്ടിയാല്‍ നടപ്പാക്കാന്‍ വിമുഖത കാട്ടുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിണ്. സമൂഹത്തിന്റെ പാതിയായ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷയും സംരക്ഷണവും അധികൃതര്‍ ഉറപ്പാക്കണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. എം ജി എം ദക്ഷിണ കേരള പ്രസിഡന്റ് സഫല നസീര്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, എം കെ ശാക്കിര്‍ ആലുവ, എം ജി എം സംസ്ഥാന ട്രഷറര്‍ റുഖ്‌സാന വാഴക്കാട് പ്രഭാഷണം നടത്തി.  കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി എം എം ബഷീര്‍ മദനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി സജ്ജാദ് ഫാറൂഖി, അബ്ബാസ് സ്വലാഹി, ഹുസ്‌ന പര്‍വിന്‍, ഹുസൈന്‍ സ്വലാഹി, എം ജി എം ദക്ഷിണ കേരള ജന.സെക്രട്ടറി റഹിയാനത്ത്, ട്രഷറര്‍ നൗഫിയ ഖാലിദ് പ്രസംഗിച്ചു.
Back to Top