25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

വെളിച്ചം അവാര്‍ഡ്ദാനവും – ഇസ്‌ലാഹി സംഗമവും

തിരൂര്‍: ഐ എസ് എം തെക്കന്‍ കുറ്റൂര്‍ മേഖല സംഘടിപ്പിച്ച ഇസ്‌ലാഹി സംഗമവും ഖുര്‍ആന്‍ വെളിച്ചം ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണവും പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഉന്നത റാങ്ക് നേടിയ പി ഗീതക്ക് പാറപ്പുറത്ത് മുസ്തഫ ഉപഹാരം നല്‍കി. പി മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം ബുസ്താനി പ്രഭാഷണം നടത്തി. ടി വി ജലീല്‍ വൈരങ്കോട്, അബ്ദുറശീദ് അക്കരെ, ഹുസൈന്‍ കുറ്റൂര്‍, ശംസുദ്ദീന്‍ അല്ലൂര്‍, പി സക്കരിയ്യ, പി ഉനൈസ്, എ നിബ്രാസുല്‍ ഹഖ്, എ മുന്‍ദിര്‍ പ്രസംഗിച്ചു.

Back to Top