മുനാഖശ ഉദ്ഘാടനം ചെയ്തു
തൊടുപുഴയില്‍ സംഘടിപ്പിച്ച മുനാഖശ ഉദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടറി കെ ബി മുജീബ് നിര്‍വഹിക്കുന്നു.
തൊടുപുഴ: ഐ എസ് എം, എം എസ് എം കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘മുനാഖശ’ വിജ്ഞാന ചര്‍ച്ചകളുടെ ഉദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടറി കെ ബി മുജീബ് നിര്‍വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി മുനീര്‍ എം എം അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സഅദ് സലാം ഫാറൂഖി പ്രഭാഷണം നടത്തി. നിസാര്‍ മാട്ടയില്‍, എ പി നിഷാദ്, നസീഫ് ഫാറൂഖി, എം എസ് എം ജില്ലാ പ്രസിഡന്റ് ബാദുഷാ ഫൈസല്‍, ഐ എസ് എം ജില്ലാ ട്രഷറര്‍ റമീസ് റിയാസ് പ്രസംഗിച്ചു.
