15 Wednesday
July 2026
2026 July 15
1448 Mouharrem 29

എം ജി എം മണ്ഡലം കണ്‍വെന്‍ഷന്‍

തിരൂര്‍: സ്ത്രീകളെ ബലിയാടാക്കി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ തുനിയുന്നത് ആപത്കരമാണെന്നും വെട്ടിച്ചിറയില്‍ സിദ്ധന് വഴങ്ങാത്തതിന്റെ  പേരില്‍ ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിനെതിരെ  സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എം ജി എം തിരൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പരന്നേക്കാട് ജെ എം കോളജില്‍ നടന്ന കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി ജസീറ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സുഹറ പറവണ്ണ അധ്യക്ഷത വഹിച്ചു. അഷറഫ് കാളാട് പ്രഭാഷണം നടത്തി. ഹുസൈന്‍ കുറ്റൂര്‍, ഡോ. റജുല്‍ ഷാനിസ്, ഷഹല്‍ മംഗലം, ആയിഷ പരന്നേക്കാട്, ആയിഷാബി എടക്കര, സൈനബ ഹുസൈന്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സി എം പി സുഹറ (പ്രസി), ഫാത്തിമ ചെമ്പ്ര, റംല ഹമീദ് ചേന്നര, ഫാത്തിമ സിനാസ് മംഗലം (വൈ.പ്രസി), വി പി ആയിഷ ഉമര്‍ (സെക്ര), ആയിഷാബീ ടീച്ചര്‍, ആരിഫ ആയപ്പള്ളി, സൈനബ കുറ്റൂര്‍ (ജോ. സെക്ര), അസ്മാബി പാറപ്പുറത്ത് (ട്രഷറര്‍).
Back to Top