വെളിച്ചം സംഗമം
തൃപ്പനച്ചി: മുത്തനൂര്‍ മസ്ജിദുസ്സലാമില്‍ സംഘടിപ്പിച്ച വെളിച്ചം ഏഴാംഘട്ടം വിജയികള്‍ക്കുള്ള സമ്മാന ദാനവും എട്ടാംഘട്ട രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ഐ സ് എം മണ്ഡലം പ്രസിഡന്റ് സി പി ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഒ പി സി മുഹമ്മദ്, ഹമീദലി മൗലവി, അബ്ദുല്‍ജബ്ബാര്‍ സുല്ലമി, സുഹ്‌റ ടീച്ചര്‍, ഒ പി മിസ്അബ്, എം ലസ്‌ന, എം ടി ഷാദില്‍ പ്രസംഗിച്ചു. ജബ്ബാര്‍ സുല്ലമി സമ്മാനദാനം നടത്തി.
