വെളിച്ചം അവാര്‍ഡ്ദാനവും ആദരിക്കലും
കുനിയില്‍: ന്യൂബസാര്‍ ശാഖ ഐ എസ് എം വെളിച്ചം, ബാലവെളിച്ചം അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. മലപ്പുറം ജില്ലാതല യു പി എസ് എ ഒന്നാംറാങ്ക് നേടിയ പി ടി ഷബ്ന, യു ജി സി നെറ്റ് നേടിയ കെ എം നാഫിഹ്, സാമൂഹ്യ രംഗത്തെ സേവനത്തിന് പി എ ഹമീദ് കുനിയില്‍ എന്നിവരെ ആദരിച്ചു. അമീനുല്ല സുല്ലമി ഖുര്‍ആന്‍ പ്രഭാഷണം നടത്തി. കെ അലി അന്‍വാരി അധ്യക്ഷത വഹിച്ചു. കെ എന്‍ എം പഞ്ചായത്ത് പ്രസിഡന്റ് ഇ എ ബഷീര്‍ മൗലവി, ഹുമാത്തുല്‍ ഇസ്ലാം പ്രസിഡന്റ് കെ മുഹമ്മദ് അന്‍വാരി, കെ ടി മഹമൂദ്, ശാക്കിര്‍ ബാബു കുനിയില്‍, എം കെ അമീര്‍ സ്വലാഹി, പി പി ശബീര്‍ ബാബു, ഷഫീഖ് കോട്ട, സി കെ അജ്മല്‍, കെ കമറുല്‍ ഇസ്ലാം, പി വാജിദ് പ്രസംഗിച്ചു.
