ഡിജിറ്റല്‍ ക്ലാസ്റൂം തുറന്നു
കൊടുവള്ളി ഇസ്ലാമിക് സണ്‍ഡെ മദ്റസയില്‍ ഒരുക്കിയ ഡിജിറ്റല്‍ ക്ലാസ്റൂമിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിക്കുന്നു.
കൊടുവള്ളി: അനുഗ്രഹ എഡ്യുക്കേഷനല്‍ ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സണ്‍ഡെ മദ്റസയില്‍ ഒരുക്കിയ ഡിജിറ്റല്‍ ക്ലാസ്റൂമിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. ഒ പി റഷീദ് അധ്യക്ഷത വഹിച്ചു. ആര് സി ജരീര്‍, എം ടി അബ്ദുല്‍മജീദ്, മുന്‍ഷിറ ടീച്ചര്‍, ടി മുഹമ്മദ്, കെ പി മൊയ്തീന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അമീന് കരുവമ്പൊയില്‍, എ സി മുഹമ്മദ് കോയ, കെ പി മുസ്തഫ, ഇ കെ ഷബീറ, അഡ്വ. മുജീബുറഹ്മാന്‍, എം കെ പോക്കര് സുല്ലമി, പി ടി ഫിറോസ് ഖാന് പ്രസംഗിച്ചു.
