15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഫോക്കസ് ഇന്ത്യയുടെ വിദ്യാഭ്യാസ വിപ്ലവം  രാജ്യത്തിന് മാതൃക: അഹമ്മദ് ഹസന്‍ ഇംറാന്‍ എം പി

ഫോക്കസ് ഇന്ത്യ കൊല്‍ക്കത്ത ഉറുദു അക്കാദമിയില്‍ സംഘടിപ്പിച്ച നാഷണല്‍ എജ്യുക്കേഷണല്‍ സമ്മിറ്റ് അഹമ്മദ് ഹസ്സന്‍ ഇംറാന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു.
കൊല്‍ക്കത്ത: ധാര്‍മികതയിലൂന്നിയ വിദ്യഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഫോക്കസ് ഇന്ത്യയുടെ വിദ്യാഭ്യാസ വിപ്ലവം രാജ്യത്തിന് മാതൃകയാണെന്നും മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസ വിപ്ലവമാണ് നവോത്ഥാനമെന്നും അത് നടപ്പിലാക്കാന്‍ യുവാക്കളുടെ കൂട്ടം പ്രവര്‍ത്തിക്കണമെന്നും അഹമ്മദ് ഹസ്സന്‍ ഇംറാന്‍ എം പി അഭിപ്രായപ്പെട്ടു. കൊല്‍ക്കത്ത ഉറുദു അക്കാദമിയില്‍ ഫോക്കസ് ഇന്ത്യ സംഘടിപ്പിച്ച നാഷണല്‍ എജ്യുക്കേഷണല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക വിദ്യയും ഭൗതിക സംവിധാനങ്ങളുമെല്ലാം മാറ്റത്തിന് വിധേയമാവുന്നതാണ്. പുരോഗതിക്കുള്ള മാനദണ്ഡമിതാണെങ്കിലും ലോകാവസാനം വരെയുള്ള മൂല്യബോധത്തിന് യാതൊരു മാറ്റവും ബാധകമല്ലെന്നും അഹമ്മദ് ഹസ്സന്‍ ഇംറാന്‍ എം പി പറഞ്ഞു. ധാര്‍മിക മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക വിപ്ലവമാണ് നവോത്ഥാന നായകരെല്ലാം സാധിച്ചെടുത്തത്.  ദൈവീക അസ്ഥിത്വം മുറുകെപിടിച്ച് സത്യത്തിലും നീതിയിലും അധിഷ്ഠിതമായ മാതൃകാ ജീവിതം കാഴ്ചവെച്ചതാണ് നവോത്ഥാന നായകരുടെ വിജയത്തിനടിസ്ഥാനമെന്നും വിശുദ്ധിയും മൂല്യബോധവും ഉള്ളവര്‍ക്ക് മാത്രമേ അന്തിമ വിജയം സാധ്യമാവൂവെന്നും ഇതാണ് കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യതിരിക്തമാകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഫോക്കസ് ഇന്ത്യ ചെയര്‍മാന്‍ പ്രൊഫ. യു പി യഹ്‌യാ ഖാന്‍ അധ്യക്ഷത വഹിച്ചു.  നദീമുല്‍ ഹഖ് എം പി മുഖ്യാതിഥിയായിരുന്നു. ഡോ. ജാബിര്‍ ഹുസൈന്‍, പത്രപ്രവര്‍ത്തകരായ മുഹമ്മദ് റസ കരീം മോംഗരി, മുഹമ്മദ് ഇംദാദുല്‍ ഹഖ്, സാമൂഹ്യ പ്രവര്‍ത്തക സൈറ ഷാ ഹാലിം, ഡോ. പി ബി സലീം ഐ എ എസ്, ഡോ. എസ് ഹൈദര്‍, ഖാലിദ് മുഹമ്മദ് സൈഫുള്ള, പ്രൊഫ. സഈദുറഹ്മാന്‍, ഡോ. സലാഹുദ്ധീന്‍, ഡോ. റൈബുല്‍ ഇസ് ലാം, പ്രൊഫ. മുസീറുല്‍ റഹ്മാന്‍, ഡോ. അന്‍വര്‍ സാദത്ത്, ഉത്തര്‍ ദിനാഷ്പൂര്‍ നീ അക്കാദമി ഡയറക്ടര്‍ റസ്‌നാഉല്‍ ആലം, എം അഹമ്മദ് കുട്ടി മദനി, എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഹമ്മദ് കുട്ടി, ഡോ. ലബീദ് നാലകത്ത്, ഫുആദ് ഫലക്ക് പ്രസംഗിച്ചു.
Back to Top