15 Wednesday
July 2026
2026 July 15
1448 Mouharrem 29

വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും

തെക്കന്‍ കുറ്റൂര്‍ മേഖല വെളിച്ചം ഖുര്‍ആര്‍ സംഗമം ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: ഐ എസ് എം തെക്കന്‍ കുറ്റൂര്‍ മേഖല വെളിച്ചം ഖുര്‍ആര്‍ പഠന സംഗമവും അവാര്‍ഡ് ദാനവും സംസ്ഥാന ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ വെളിച്ചം പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഉപഹാരവും തലക്കാട് പഞ്ചായത്തംഗം ഫാത്തിമ സിദ്ദീഖ് സമ്മാനിച്ചു. മുനീര്‍ ഹാദി പഭാഷണം നടത്തി. ദുബയ് ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി നിസാര്‍ പാറപ്പുറത്ത്, തലക്കാട് പഞ്ചായത്ത് മുന്‍ വൈ.പ്രസിഡന്റ് സൈനബ തയ്യില്‍, തൊട്ടിവളപ്പില്‍ അലി ഹാജി, പി ഹംസ, പി സക്കരിയ്യ, പി നിബ്രാസുല്‍ ഹഖ്, ആരിഫ ആയപ്പള്ളി, കെ മുര്‍ദിര്‍, കെ സാദിഖലി, എം കെ മജീദ്, മുന്‍ദിര്‍ ആയപ്പള്ളി, ജഫ്‌ല പാറപ്പുറത്ത്, സഫ്‌റീന ഫൈസല്‍, സൈനബ കുറ്റൂര്‍, എ മൈമൂന പ്രസംഗിച്ചു.
Back to Top