6 Friday
March 2026
2026 March 6
1447 Ramadân 17

വെളിച്ചം വിജ്ഞാനപ്പരീക്ഷ ചോദ്യാവലി പ്രകാശനം ചെയ്തു

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര വെളിച്ചം വിംഗ് സംഘടിപ്പിക്കുന്ന വെളിച്ചം ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയുടെ ചോദ്യാവലി പ്രകാശനം ചെയ്തു. സൂറതു ഖസസ്, അന്‍കബൂത്ത് അധ്യായങ്ങള്‍ക്ക് മുഹമ്മദ് അമാനി മൗലവി രചിച്ച പരിഭാഷയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. നിഹാദ് മാത്തറക്ക് നല്കി എന്‍ജി. ഉമ്മര്‍കുട്ടി പ്രകാശനം ചെയ്തു. ഐ ഐ സി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വി എ മൊയ്തുണ്ണി, ജന.സെക്രട്ടറി സിദ്ദീഖ് മദനി, വെളിച്ചം സെക്രട്ടറി സഅ്ദ് പുളിക്കല്‍, മുഹമ്മദ് ബേബി, അബ്ദുല്‍അസീസ് സലഫി, അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
Back to Top