22 Sunday
December 2024
2024 December 22
1446 Joumada II 20

ബി ഡി എസിനെതിരെ  അമേരിക്ക

ഈ പതിറ്റാണ്ടില്‍ ലോകത്ത് സംഭവിച്ച ശക്തമായ ഒരു മുന്നേറ്റമായിരുന്നു ബി ഡി എസ് മൂവ്‌മെന്റ്. ഇസ്‌റാഈലുമായി ബന്ധപ്പെട്ടുള്ള വാണിജ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ വ്യയങ്ങളെയും ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും ബഹിഷ്‌കരിക്കലാണ് ബി ഡി എസ് മൂവ്‌മെന്റിന്റെ അടിസ്ഥാന ലക്ഷ്യം. ബഹിഷ്‌കരിക്കുക, നിരാകരിക്കുക, വിലക്കുക (ബോയ്‌കോട്, ഡിവസ്റ്റ്‌മെന്റ്, സാങ്ഷന്‍സ്) എന്നീ ആശയങ്ങളാണ് ബി ഡി എസ് മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ ഇസ്‌റാഈലിനെതിരായി നടന്ന രാഷ്ട്രീയവും സൈനികപരവുമായ ചെറുത്തു നില്പുകളെക്കാള്‍ പതിന്മടങ്ങ് ലക്ഷ്യം കൈവരിക്കാന്‍ സാധിച്ച ഒരു മുന്നേറ്റമെന്ന നിലയിലാണ് ബി ഡി എസ് മൂവ്‌മെന്റ് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. വിവിധ പാശ്ചാത്യന്‍ നഗരങ്ങളില്‍ ബി ഡി എസിന് വലിയ സ്വീകരണം ലഭിച്ചു. അനേകം അന്തര്‍ദേശീയ വേദികളില്‍ ഇസ്‌റാഈല്‍ ബഹിഷ്‌കരിക്കപ്പെട്ടു. അങ്ങനെ എല്ലാ വിധത്തിലും ഇസ്‌റാഈലിന് തലവേദന സ്യഷ്ടിച്ച് ബി ഡി എസ് മൂവ്‌മെന്റിനെ പിടിച്ച് കെട്ടാന്‍ അമേരിക്ക തയാറായിരിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ബി ഡി എസ് മൂവ്‌മെന്റിനെതിരെ അമേരിക്ക സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളെ ബോധ്യപ്പെടുത്തുന്ന വിധം ഒരു നിയമം നിര്‍മിക്കാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സ്വീകരിക്കേണ്ട അമേരിക്കയുടെ നയങ്ങളും നയനിലപാടുകളും വ്യക്തമാക്കുന്ന ഒരു നിയമ നിര്‍മാണമാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞയാഴ്ച പാസായത്. ബി ഡി എസ് മൂവ്‌മെന്റുമായി മുന്നോട്ടുവരുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയെ മെരുക്കാനുള്ള ഒരു നിയമമാണിത്. ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ 77 വൊട്ടുകള്‍ അനുകൂലമായും 23 വോട്ടുകള്‍ പ്രതികൂലമായും ലഭിച്ചു.
Back to Top