24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

‘വെളിച്ചം’ ഖുര്‍ആന്‍ പഠനപദ്ധതിക്ക് തുടക്കമായി

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘വെ ളി ച്ചം’ ഖുര്‍ആന്‍ പഠന പദ്ധതിക്ക് റിയാദില്‍ തുടക്കമായി. വിശുദ്ധ ഖുര്‍ആന്‍ പഠനം മുഴുവന്‍ ആളുകളിലേക്കും എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടി കേരളത്തിലും ഗള്‍ഫുനാടുകളിലും വര്‍ഷങ്ങളായി നടന്നുവരുന്ന ഖുര്‍ആന്‍ തുടര്‍ പഠനപദ്ധതിയാണ് ‘വെളിച്ചം’. ഖുര്‍ആന്‍ അര്‍ഥ, വിശദീകരണത്തോടു കൂടി വീട്ടിലിരുന്നു പഠിക്കാനും പരീക്ഷ എഴുതാനും കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
മര്‍ഹൂം മുഹമ്മദ് അമാനി മൗലവി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ വിവരണമാണ് ഈ പദ്ധതിക്ക് അടിസ്ഥാനമാക്കുന്നത്. ന്യൂ സനയ ജാലിയാത്ത് മലയാളം വിഭാഗം മേധാവി അഷ്‌റഫ് മരുത ‘വെളിച്ചം’ ആദ്യ പ്രതി റിയാദിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂരിനു നല്‍കി. ഒരു യഥാര്‍ഥ മതവിശ്വാസിക്ക് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും യഥാര്‍ഥ വിശ്വാസം ജനങ്ങളിലേക്കെത്തിക്കാന്‍ വെളിച്ചം പോലുള്ള പഠന പദ്ധതികള്‍ക്ക് സാധിക്കുമെന്നും  ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു. അബൂ ഹുറൈറ മൗലവി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മരുത മുഖ്യ പ്രഭാഷണം നടത്തി. സാജിദ് പാലത്ത്, ഷംസുദ്ദീന്‍  മദനി എന്നിവര്‍ സംസാരിച്ചു.
സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരിക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള സമ്മാനം, സി ഐ ഇ ആര്‍ മദ്‌റസ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ഫിക്കറ്റ് എന്നിവ പരിപാടിയില്‍വെച്ച് അബ്ദുല്‍ഹമീദ് മടവൂര്‍, സിറാജ് തയ്യില്‍, സലീം ചാലിയം, മുജീബ് മൗലവി, സമദ് പുളിക്കല്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. ഷാജഹാന്‍ ചളവറ, സാജിദ് ഒതായി സംസാരിച്ചു.
Back to Top