തിരൂരങ്ങാടി മണ്ഡലം സമ്മേളനം
തിരൂരങ്ങാടി മണ്ഡലം ആദര്‍ശ സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്വ) ജില്ലാ സെക്രട്ടറി ആബിദ് മദനി ഉദ്ഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി: സത്യസന്ധമായ ചരിത്രവസ്തുതകള്‍ പാഠ പുസ്തകങ്ങളില്‍ ഉള്‍പെടുത്തണമെന്ന് കെ എന്‍ എം തിരൂരങ്ങാടി മണ്ഡലം ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. വെളിച്ചം അവാര്‍ഡ് ദാനം ഐ എസ് എം സംസ്ഥാന സെക്രട്ടറി അഫ്താഷ് ചാലിയം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി എച്ച് ഖാലിദ് അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രഭാഷണം നാടത്തി. റാഫി കുന്നുംപുറം, ഇസ്ഹാഖ് ചെറുമുക്ക്, സി വി അബ്ദുല്ലത്തീഫ് പ്രസംഗിച്ചു.
