2 Wednesday
July 2025
2025 July 2
1447 Mouharrem 6

ക്യു ആര്‍ എഫ് ഉദ്ഘാടനം ചെയ്തു

മലപ്പുറം വെസ്റ്റ് ജില്ലയില്‍ വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ എട്ടാംഘട്ട ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ബാബുരാജിന് നല്‍കി പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ നിര്‍വഹിക്കുന്നു.

തിരൂരങ്ങാടി: വിശുദ്ധ ഖുര്‍ആന്‍ മാനവ സമൂഹത്തിനു വിമോചനത്തിന്റെ സന്ദേശമായി അവതീര്‍ണമായതാണെന്ന് കെ എന്‍ എം (മര്‍ക്കസുദഅവ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി പറഞ്ഞു. ചെമ്മാട് പതിനാറുങ്ങലില്‍ ആരംഭിച്ച ഖുര്‍ആന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ (ക്യു ആര്‍ എഫ്) ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എച്ച് ഖാലിദ് അധ്യക്ഷത വഹിച്ചു. വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ജില്ലാതല വിതരണ ഉല്ഘാടനം പരപ്പനങ്ങാടി മുനിസിപ്പല്‍ വൈ.ചെയര്‍മാന്‍ എച്ച് ഹനീഫ കെ ടി ബാബുരാജിന് നല്‍കി നിര്‍വഹിച്ചു. പി സുഹൈല്‍ സാബിര്‍, ശരീഫ് കോട്ടക്കല്‍, റസിയാബി ടീച്ചര്‍, ഹബീബ് നീരോല്‍പാലം, കെ ടി ഗുല്‍സാര്‍, സി വി ലത്തീഫ്, മന്‍സൂറലി ചെമ്മാട്, ഇ ഒ ഫൈസല്‍, കാവുങ്ങല്‍ ഹാരിസ്, നസീര്‍ മേലേവീട്ടില്‍ പ്രസംഗിച്ചു. ഡോ. ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, നൗഷാദ് കാക്കവയല്‍, ജലീല്‍ പരപ്പനങ്ങാടി ക്ലാസ്സെടുത്തു. ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുടെ പേരിലുള്ള ഖുര്‍ആന്‍ അവാര്‍ഡ് ചടങ്ങില്‍ പ്രഖ്യാപിച്ചു.

Back to Top