6 Friday
March 2026
2026 March 6
1447 Ramadân 17

യാത്രയയപ്പ് നല്‍കി

കുവൈത്ത്: 19 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹസാവിയ യൂണിറ്റ് ജന.സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സിദ്ദീഖ് പേങ്ങാട്ടിരിക്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് അഷ്‌റഫ് ചന്ദനക്കാവ് ഉപഹാരം കൈമാറി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഈബ്‌റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. യൂനുസ് സലീം, ഫിറോസ് ചുങ്കത്തറ, ടി എം അബ്ദുറഷീദ്, എന്‍ കെ റഹീം, നവാസ് ആലുവ, റഹ്മത്തുല്ല നിലമ്പൂര്‍, റിയാസ് പുന്നശ്ശേരി, ഷിജാസ് നന്മണ്ട, നവാബ്, യു പി ആമിര്‍ പ്രസംഗിച്ചു.
Back to Top