6 Friday
March 2026
2026 March 6
1447 Ramadân 17

പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും

ചേന്ദമംഗല്ലൂര്‍ സലഫി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചതുര്‍ദിന ഇസ്‌ലാഹി പ്രഭാഷണം ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു.
വളപട്ടണം: വളപട്ടണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും ആശയ ചാരിറ്റബിള്‍ ട്രസ്റ്റും സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ദേവി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഇ സറീന അധ്യക്ഷത വഹിച്ചു. 100 രോഗികള്‍ക്കുള്ള ബ്ലാങ്കറ്റുകളും അനുബന്ധ സാമഗ്രികളും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു. വളപട്ടണം അല്‍ ഫിത്‌റ പ്രീ സ്‌കൂള്‍ കുരുന്നുകളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീമ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എ നൗഷാദ്. ബ്ലോക്ക് പഞ്ചായത്തംഗം കെ വി ഷക്കീല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എ ജുംജുമി, ഡോ. ഇസ്മായില്‍, മുഹമ്മദ് അഷ്‌റഫ്, സി ടി ആയിഷ, കെ പി ഹസീന, ശ്രീകാന്ത് പ്രസംഗിച്ചു.
Back to Top