6 Friday
March 2026
2026 March 6
1447 Ramadân 17

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍  പരിശീലന കേന്ദ്രം തുറന്നു

തളിപ്പറമ്പ് ആര്‍ സി എഫ് ആരംഭിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ് ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ: റിനയിസന്‍സ് എഡുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ (ആര്‍ സി എഫ്) നേതൃത്വത്തില്‍ കപ്പാലത്തിന്നടുത്ത് തുടക്കമിട്ട ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രമായ സൈന്‍ ഓഫ് ഗോഡിന്റെ ഉദ്ഘാടനം തളിപ്പറമ്പ നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ് നിര്‍വ്വഹിച്ചു. ആര്‍ സി എഫ് ചെയര്‍മാന്‍ കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സമിതിയംഗം ഡോ. ജമാലുദ്ദീന്‍ ഫാറുഖി പ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ ജില്ലാ ഓഫീസര്‍ എസ് പി രമേശന്‍ വിദ്യാര്‍ത്ഥികളുടെ നിര്‍മ്മിത സാധനങ്ങളുടെ വില്‍പ്പന ഉദ്ഘാടനം ചെയ്തു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ വൈ.പ്രസിഡന്റ് പി അഷ്‌റഫ് ഹാജി, എം ജി എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ടി ആയിഷ, ആര്‍ സി എഫ് സെക്രട്ടറി കെ പി മുഹമ്മദ് റാഫി, കോര്‍ഡിനേറ്റര്‍ ടി മുജീബുറഹ്മാന്‍, സി കെ മുഹമ്മദ്, സി അബ്ദുല്‍മജീദ് പ്രസംഗിച്ചു. കെ എസ് റിയാസ് സമ്മാനദാനം നിര്‍വ്വഹിച്ചു.
Back to Top