25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

ഖുര്‍ആനിനെ ഗവേഷണാത്മകമായി സമീപിക്കണം

ജിദ്ദ: ആധുനിക വിഷയങ്ങളില്‍ ഖുര്‍ആനിനെ ഗവേഷണാത്മകമായി സമീപിക്കണമെന്ന എം അഹമ്മദ് കുട്ടി മദനി എടവണ്ണ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ ക്യാമ്പയിനോടനുബന്ധിച്ച് നടന്ന പ്രഭാഷണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സന്മാര്‍ഗമെന്നത് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ഒന്നാണ്. ഒരു മനുഷ്യനെയും സ്വര്‍ഗ നരകാവകാശികളാക്കാന്‍ നമുക്ക് അധികാരമില്ല. മതത്തിന്റെ നന്മയെ പരിചയപ്പെടുത്തുക എന്നതാണ് നമ്മുടെ ദൗത്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഷറഫിയ്യ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജരീര്‍ വേങ്ങര നിയന്ത്രിച്ചു.

Back to Top