എം എസ് എം ടാലന്റ് സേര്‍ച്ച് പരീക്ഷ ജനുവരി 2ന്
കോഴിക്കോട്: എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന രണ്ടാമത് ടാലന്റ്സെര്‍ച്ച് പരീക്ഷ ജനുവരി 22ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന ശേഷികള്‍ കണ്ടെത്തി പരിപോഷിപ്പിക്കുക ലക്ഷ്യമിട്ടാണ് ടാലന്റ്സേര്‍ച്ച് പരീക്ഷ സംഘടിപ്പിക്കുന്നത്. 7 മുതല്‍ 14 വരെ വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ. വിജയികള്‍ക്ക് 25000 രൂപ വിലവരുന്ന സമ്മാനങ്ങള്‍ നല്‍കും. രജിസ്ട്രേഷന്: 9061667684, 9947243933