24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ആള്‍ക്കൂട്ട കൊലകള്‍ ഇല്ലാതാക്കാന്‍  ഭരണകൂടം തയ്യാറാകണം: ഐ എസ് എം

തിരൂര്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലകള്‍ ഇല്ലാതാക്കാന്‍ ഭരണകൂടങ്ങള്‍ നീതി പുലര്‍ത്തണമെന്നും അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ നടപ്പിലാക്കാര്‍ നടപടികള്‍ സ്വീകരിക്കകണമെന്നും ഐ എസ് എസ് മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി  ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ഭാരവാഹികളായ നൗഷാദ് കുറ്റിയാടി, ഷരീഫ് പാറയില്‍ മുഖ്യ പ്രഭാഷണം നടത്തി. റാഫി കുന്നുംപുറം, ഷരീഫ്  കോട്ടക്കല്‍, യൂനുസ് മയ്യേരി, ജലീല്‍ ബിന്‍ അലി, ഹബീബ് റഹ്മാന്‍ നീരോല്‍പ്പാലം, ഡോ. റജുല്‍ ഷാനിസ്, അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, അറഫാത്ത് പറവണ്ണ, മജീദ് കണ്ണാടന്‍, ടി കെ എന്‍ ഹാരിസ്, പി പി ആദില്‍, ഐ വി ജലീല്‍, ഷാനവാസ് പറവന്നൂര്‍, അബ്ദുല്‍കരീം കെ പുരം, ടി കെ എന്‍ നാസര്‍, ഹഖ് വെട്ടം, കലാം ചേളാരി, റഫീഖ് വളയംകുളം പ്രസംഗിച്ചു.
Back to Top