22 Wednesday
October 2025
2025 October 22
1447 Joumada I 0

ഫാസിയത്തോടുള്ള  പ്രതിരോധം കളിതമാശയാകരുത് – അബ്ദുസ്സമദ്

ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തെ വിശകലനം ചെയ്താല്‍ കിട്ടുക രണ്ടു വിഭാഗമാണ്. ഒന്ന് ഫാസിസത്തെ അനുകൂലിക്കുന്നവര്‍ മറ്റൊന്ന് അതിനെ എതിര്‍ക്കുന്നവര്‍. അതിലപ്പുറം ഒരു വിഭജനം ഇപ്പോള്‍ അസാധ്യമാണ്. മതേതര പാര്‍ട്ടികള്‍ ഫാസിസം കടന്നു വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മറ്റെല്ലാ വിഭാഗീയതയും മാറ്റി വെച്ച് ഒന്നിക്കാന്‍ തയ്യാറായാല്‍ മാത്രമാണ് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന് ഗുണം ലഭിക്കുക. ആ നിലപാട് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മതേതര പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഫാസിസത്തിന് ഇത്തരം സീറ്റുകള്‍ ലഭിക്കില്ലായിരുന്നു. കേരളം പോലെ ഫാസിസത്തിന് താരതമ്യേന ശക്തി കുറഞ്ഞ സ്ഥലങ്ങളില്‍ ചെറു പാര്‍ട്ടികള്‍ മത്സരിക്കുന്നത് ഫാസിസത്തെ സഹായിക്കുന്നു എന്ന പേരിലാണ് ഈ പാര്‍ട്ടികള്‍ വ്യാഖ്യാനിക്കുക. അതെ സമയം ഫാസിസം ഒരു സത്യമായി വാ തുറന്നു നില്‍ക്കുന്ന സ്ഥലങ്ങളില്‍ അവര്‍ പരസ്പരം മത്സരിക്കുന്നു. സി പി എമ്മിന്റെയും ബി എസ് പിയുടെയും മത്സരങ്ങള്‍ കുറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തെ സാരമായി ബാധിച്ചു എന്നാണു കണക്കുകള്‍ പറയുന്നത്. സ്വന്തമായി ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടികള്‍ക്ക് മറ്റുള്ളവരുടെ ജയപരാജയങ്ങളില്‍ കാര്യമായി സ്വാധീനിക്കാന്‍ കഴിയും. മുസ്ലിം ലീഗും ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ചതായും കാണുന്നു. കേരളത്തില്‍ പല പാര്‍ട്ടികളും പറയുന്നതല്ല കേരളത്തിന് പുറത്തു അവരുടെ നിലപാട്. കേരളത്തില്‍ സജീവ സാന്നിധ്യമായ പലരും കേരളത്തിന് പുറത്തു നിര്‍ജീവമാണ്. കേരളം പോലെ ഒരു സ്ഥിരം മുന്നണി സംവിധാനവും കേരളത്തിന് പുറത്തു കാണാന്‍ സാധ്യമല്ല. ഏതൊക്കെ മണ്ഡലങ്ങളില്‍ ഇത്തരം സമീപനങ്ങള്‍ മതേതര കക്ഷികളുടെ വിജയത്തിന് തടസ്സമായി എന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ലഭ്യമാണ്.
Back to Top