14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

മുഹമ്മദലി ചുണ്ടക്കാടന് ഇസ്‌ലാഹി സെൻറെർ യാത്രയയപ്പ് നൽകി

 

ജിദ്ദ: മുപ്പത്തിയേഴ് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെൻറെർ മുന്‍ പ്രസിഡണ്ട് മുഹമ്മദലി ചുണ്ടക്കാടന് സെൻറെർ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നൽകി പ്രവാസത്തിൻറെ തുടക്കം മുതല്‍ ഇസ്‌ലാഹി സെൻറെറിൻറെ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി, പ്രസിഡണ്ട് ഉപദേശക സമിതി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ചു. ആക്ടിംങ് പ്രസിഡണ്ട് സലാഹ് കാരാടന്‍ മെമന്‍േറാ സമ്മാനിച്ചു. സെക്രട്ടറി നൗഷാദ് കരിങ്ങനാട് സ്വാഗതവും മൊയ്തു വെള്ളിയഞ്ചേരി നന്ദിയും പറഞ്ഞു.

Back to Top