21 Saturday
December 2024
2024 December 21
1446 Joumada II 19

ആദ്യ 3ഡി റോക്കറ്റ് വിക്ഷേപിച്ചു; ലക്ഷ്യത്തിലെത്തിയില്ല


3-ഡി പ്രിന്റ് ചെയ്ത ഭാഗങ്ങള്‍ കൊണ്ടുള്ള ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചെങ്കിലും ഭ്രമണപഥത്തിലെത്താനാകാതെ അത്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണു. റിലേറ്റിവിറ്റി സ്പേസിന്റെ ടെറാന്‍-1 വിക്ഷേപണമാണ് പരാജയപ്പെട്ടത്. 200 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥം ലക്ഷ്യമാക്കി ഫ്‌ളോറിഡയിലെ കേപ് കാര്‍ണിവല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയര്‍ന്നെങ്കിലും വിക്ഷേപണശേഷമുള്ള രണ്ടാംഘട്ടം പരാജയമാവുകയായിരുന്നു. ഭ്രമണപഥത്തിലെത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഉദ്ദേശിച്ച മര്‍ദത്തിലെത്താന്‍ റോക്കറ്റിന് സാധിച്ചതിനാല്‍ വിക്ഷേപണം വിജയം തന്നെയെന്ന് കമ്പനി വിശദീകരിച്ചു. മെയിന്‍ എന്‍ജിന്‍ കട്ടോഫിലൂടെയും സ്‌റ്റേജ് സെപ്പറേഷനിലൂടെയും വിക്ഷേപണം കടന്നുപോയതായും ഫ്‌ളൈറ്റ് ഡാറ്റ വിലയിരുത്തിയ ശേഷം വരുംദിവസങ്ങളില്‍ മറ്റു വിവരങ്ങളറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Back to Top