9 Sunday
March 2025
2025 March 9
1446 Ramadân 9

2100ല്‍ 20 രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയില്‍ തഴെയാകുമെന്ന്‌ പഠനം

2100-ാം വര്‍ഷമാകുമ്പോഴേക്കും ലോകത്തെ 20-ലധികം രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയുമെന്ന്‌ പഠനം. ചൈനയെ മറികടന്ന്‌ ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും. ആഫ്രിക്കയിലെ നൈജീരിയയായിരിക്കും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമെന്നും `ദ ലാന്‍സെറ്റി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. 2100-ല്‍ ഇന്ത്യയുടെ ജനസംഖ്യ 110 കോടിയായിരിക്കും. സബ്‌ സഹാറന്‍ ആഫ്രിക്കയില്‍ ജനസംഖ്യ വര്‍ധിച്ച്‌ 300 കോടി ആകും. നൈജീരിയയില്‍ മാത്രം 80 കോടി പേരാണ്‌ വസിക്കുക. അതേസമയം, ഐക്യരാഷ്ട്രസഭ കണക്കുകൂട്ടിയതിനെക്കാള്‍ 200 കോടി ജനങ്ങള്‍ കുറവായിരിക്കും 2100-ല്‍ ലോകത്തുണ്ടാകുകയെന്നും അന്താരാഷ്ട്ര ഗവേഷകരുടെ പഠനത്തില്‍ വ്യക്തമായി. 880 കോടി ജനങ്ങളായിരിക്കും ലോകത്തുണ്ടാകുക. 140 കോടിയുമായി നിലവില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ 2100-ല്‍ 73 കോടി പേരാണുണ്ടാകുക. ഇറ്റലി, ജപ്പാന്‍, പോളണ്ട്‌, പോര്‍ചുഗല്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, തായ്‌ലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലാണ്‌ ജനസംഖ്യ പകുതിയാകുക. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഒഴികെ ജനസംഖ്യയില്‍ കുറവ്‌ രേഖപ്പെടുത്തും

Back to Top