27 Saturday
July 2024
2024 July 27
1446 Mouharrem 20

‘1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍’ 3,4 വാല്യങ്ങള്‍ പ്രകാശനം ചെയ്തു


മലപ്പുറം: ഒരു സമൂഹത്തിന്റെ സമരോന്മുഖത എന്ന് അവസാനിക്കുന്നുവോ അന്നു മുതല്‍ ആ സമൂഹം നശിച്ചു തുടങ്ങുമെന്ന് പ്രമുഖ ചിന്തകനും ഗ്രന്ഥകാരനുമായ കെ ഇ എന്‍ പ്രസ്താവിച്ചു. യുവത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍’ ഗ്രന്ഥപരമ്പരയിലെ 3, 4 വാല്യങ്ങളുടെ പ്രകാശന സമ്മേളനത്തില്‍ മുഖ്യ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്‌തേക്കാം, സമര നേതാക്കളെ തോല്‍പിച്ചു കളഞ്ഞേക്കാം, സമരത്തെ തന്നെ തകര്‍ത്തേക്കാം, പക്ഷെ അതൊന്നും സമരം ചെയ്യുക എന്ന സര്‍ഗാത്മക ആവിഷ്‌കാരത്തെ ഇല്ലാതാക്കുന്നതിന് കാരണമാകരുത്. ചരിത്രം ഒരു സമരായുധമാണ്. ചരിത്രം ഇല്ലാതായാല്‍ സ്വാതന്ത്ര്യം അനുഭവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം കുന്നുമ്മല്‍ വ്യാപാരി വ്യവസായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മൂന്നാം വാല്യം ‘ദേശം അനന്തരം അതിജീവനം’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി കഥാകൃത്ത് റഹ്മാന്‍ കിടങ്ങയത്തിന് നല്‍കി പ്രകാശനം ചെയ്തു. നാലാം വാല്യം ‘പോരാളികള്‍ മണ്ണും മനസ്സും’ നോവലിസ്റ്റ് പി സുരേന്ദ്രന്‍ എഴുത്തുകാരി ഡോ. പി ഗീതക്ക് നല്‍കി പ്രകാശനം ചെയ്തു.
യുവത ബുക്‌സ് ഡയറക്ടര്‍ കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. മൂന്നാം വാല്യം എഡിറ്റര്‍ ഡോ. പി പി അബ്ദുല്‍റസാഖ്, മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍, ‘1921 മലബാര്‍ സമരം’ ഗ്രന്ഥപരമ്പരയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. സി എ ഫുക്കാര്‍ അലി, കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ ഡോ. കെ ടി അന്‍വര്‍ സാദത്ത്, യുവത ബുക്‌സ് അസി. ഡയരക്ടര്‍ ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, യുവത ബുക്‌സ് സി ഇ ഒ ഹാറൂന്‍ കക്കാട് പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x