1921 മലബാര്‍ സമരം: ചരിത്രത്തിന്റെ വക്രീകരണം രാജ്യത്തിന്റെ സ്വത്വത്തെ ബാധിക്കും: ഐ എസ് എം
തിരൂര്‍: വക്രീകരിക്കപ്പെടുന്ന ചരിത്ര വായന പുതിയ കാലത്തിന് ആപത്താണെന്നും ചരിത്രത്തിന്റെ വക്രീകരണം രാജ്യത്തിന്റെ സ്വത്വത്തെ ബാധിക്കുമെന്നും ഐ എസ് എം സംസ്ഥാന സമിതി തിരൂരില്‍ സംഘടിപ്പിച്ച 1921 മലബാര്‍ സമരം ചരിത്ര ബോധനം അഭിപ്രായപ്പെട്ടു. സ്വതന്ത്ര ചരിത്രത്തിലെ സുവര്‍ണ ഏടുകളെ വര്‍ഗീയതയുടെ നിറം നല്കി മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും സംഗമം കൂട്ടിച്ചേര്‍ത്തു.
1921 മലബാര്‍ സമരം സ്വാതന്ത്രത്തിന്റെ ചരിത്ര ബോധനം ഓര്‍മപ്പെടുത്തി. ചരിത്രബോധനം കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.ഡോ. കെ.ടി ജലീല്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഡോ. വി ഹിഖ്മത്തുള്ള , ഡോ. കെ എസ് മാധവന്‍, ഡോ. ഫുഖാര്‍ അലി, എം ടി മനാഫ് മാസ്റ്റര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. യൂനുസ് നരിക്കുനി, ടി ആബിദ് മദനി, അബ്ദുല്‍ കരീം എഞ്ചിനീയര്‍, പി. മുഹമ്മദ് കുട്ടി ഹാജി, ഷാനവാസ് പറവന്നൂര്‍, ജലീല്‍ വൈരങ്കോട്, ഐ വി അബ്ദുല്‍ ജലീല്‍, റാഫി കുന്നുപു റം, ഷരീഫ് കോട്ടക്കല്‍, അബ്ദുല്‍മജീദ് കണ്ണാടന്‍, യൂനുസ് മയ്യേരി, സി എം സി യാസിര്‍ അറഫാത്ത്, ടി കെ എന്‍ ഹാരിസ്, ഡോ. റജൂല്‍ ഷാനിസ്, അബ്ദുല്‍ഖയ്യും കുറ്റിപ്പുറം, ഹബീബ് നീരോല്‍പ്പാലം പ്രസംഗിച്ചു.