7 Saturday
March 2026
2026 March 7
1447 Ramadân 18

ഇസ്‌ലാം യുക്തിവാദത്തെ അതിജയിക്കുന്നു’ പ്രമേയത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) വയനാട് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ കാമ്പയിന്‍ ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.

വയനാട് ജില്ലയില്‍
ഖുര്‍ആന്‍ കാമ്പയിന് തുടക്കമായി
മതം മനുഷ്യയുക്തിക്കുള്ള മാര്‍ഗദര്‍ശനം: ജമാലുദ്ദീന്‍ ഫാറൂഖി
സുല്‍ത്താന്‍ ബത്തേരി: ഖുര്‍ആനിനെ സ്വയം യുക്തിക്കനുസരിച്ച് വായിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഖുര്‍ആന്‍ വിമര്‍ശകര്‍ അത് യുക്തിരഹിതമാണന്ന് വാദിക്കുന്നതെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ വചനങ്ങള്‍ക്ക് ഖുര്‍ആന്‍ തന്നെ നല്‍കിയ വിവരണങ്ങളെ ഗവേഷണാത്മകമായി സമീപിക്കുകയാണെങ്കില്‍ അതില്‍ യുക്തിരാഹിത്യമോ വൈരുധ്യമോ കാണാന്‍ കഴിയുകയില്ല. മനുഷ്യയുക്തി ഉത്തരം മുട്ടുന്ന കാര്യങ്ങള്‍ക്ക് മതചിന്തകള്‍ക്ക് മാത്രമെ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എന്‍ എം വയനാട് ജില്ലാ സമിതി സംഘടിപ്പിച്ച ‘ഇസ്‌ലാം യുക്തിവാദത്തെ അതിജയിക്കുന്നു’ ഖുര്‍ആന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ എം സൈതലവി എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. അഷ്‌റഫ് കല്‍പ്പറ്റ, ഡോ. ജാബിര്‍ അമാനി, സി എം അസൈനാര്‍, എസ് അബ്ദുസ്സലീം, ഇല്യാസ് ചൂര്യന്‍ പ്രസംഗിച്ചു.

Back to Top