ഉപഹാരം നല്കി
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫറാഷ് അരീക്കോടിന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹിമാന് സമ്മാനിക്കുന്നു.
മഞ്ചേരി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 421 -ാം റാങ്ക് നേടിയ ഫറാഷ് തൊടുക്കരക്ക് കെ എന്‍ എം (മര്‍കസുദ്ദഅ്വ) ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹിമാന് വിതരണം ചെയ്തു. പ്രസിഡന്റ് അലി പത്തനാപുരം അധ്യക്ഷത വഹിച്ചു. ഡോ. എന്‍ ലബീദ്, എ നൂറുദ്ദീന്‍, ജാബിര്‍ വാഴക്കാട്, മുജീബ് കല്ലരട്ടിക്കല്‍, കെ നൂര്ജഹാന്, ഡോ. ഫവാസ്, ഡോ. അമീറുദ്ദീന്‍ പ്രസംഗിച്ചു.
