24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അനുസ്മരണം

മഞ്ചേരി: മേഖലയിലെ ആദ്യകാല മുജാഹിദ് പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന വട്ടപ്പറമ്പില്‍ മുഹമ്മദലി എന്ന ടൈലര്‍ മുഹമ്മദലി (81) മരണപ്പെട്ടു. മഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും തറവാട് സ്ഥാപനം എന്നറിയപ്പെടുന്ന മേലാക്കം മുജാഹിദ് പള്ളിയുടെ നിര്‍മ്മാണം മുതല്‍ മരണം വരെ പള്ളിയുമായും സംഘടനയുമായും ഹൃദയബന്ധം സൂക്ഷിച്ച പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. ഇസ്‌ലാഹീ കാമ്പസ് സ്ഥാപിക്കുന്നതിന് മുമ്പ് മഞ്ചേരിയിലെ അനൗദ്യോഗിക ഓഫീസായി ഗണിക്കപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ ടൗണിലുള്ള ടൈലര്‍ ഷോപ്പായിരുന്നു. എ പി അബ്ദുല്‍ഖാദര്‍ മൗലവി അടക്കമുള്ള പ്രമുഖ നേതാക്കള്‍ മുഹമ്മദലിയുടെ ടൈലര്‍ഷോപ്പിലെ നിത്യ സന്ദര്‍ശകരായിരുന്നു. മഞ്ചേരി ചെട്ടിയങ്ങാടിയിലുള്ള അദ്ദേഹത്തിന്റെ വീടിന് മുന്‍വശത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു ചീനിമരമുണ്ട്. ‘ഖുത്ബാമരം’ എന്നാണ് ഇത് അറിയപ്പെടുന്നത്. 1980-കളില്‍ മേലാക്കം പള്ളിയില്‍ മരം വെച്ച് പിടിപ്പിക്കുന്നതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് അബ്ദുറഹിമാന്‍ ഇരിവേറ്റി ഖുത്ബ നിര്‍വഹിച്ചിരുന്നു. ഇതിന്റെ പ്രേരണയില്‍ ജുമുഅക്കു ശേഷം മുഹമ്മദലി നട്ടുപിടിപ്പിച്ചതാണ് ഈ മരം. മക്കളടക്കം കുടുംബം മുഴുവന്‍ ഇസ്‌ലാഹീ പ്രവര്‍ത്തകരും പ്രബോധകരുമാണ്. അല്ലാഹു അദ്ദേഹത്തിന് പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. (ആമീന്‍)
കെ എം ഹുസൈന്‍ മഞ്ചേരി
Back to Top