13 Saturday
December 2025
2025 December 13
1447 Joumada II 22

ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ ജീവിതശൈലിയില്‍ മാറ്റം അനിവാര്യം


കോഴിക്കോട്: ജീവിതശൈലിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ നാം മുന്നോട്ട് വരണമെന്നും രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത് അനിവാര്യമാണെന്നും ഹൃദ്രോഗ വിദഗ്ധനും മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് ന്യൂ കാസില്‍ ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഡിയാക് മേഖലയില്‍ ഇന്നുള്ള ആധുനിക സംവിധാനങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. പെട്ടെന്നുള്ള മരണങ്ങളെ നാം അവഗണിക്കരുതെന്നും കൂടുതല്‍ ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ട്രസ്റ്റ് സെക്രട്ടറി എം കെ നൗഫല്‍, ബി വി മഹ്ബൂബ് പ്രസംഗിച്ചു.

Back to Top