9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ഹിന്ദുത്വ നടപ്പിലാകുന്നത് ഇങ്ങനെയാണ് – അസ്ഹര്‍ തിരുവനന്തപുരം

ഹിന്ദുത്വ അല്ലെങ്കില്‍ ഹിന്ദുത്വം എന്ന പ്രത്യയശാസ്ത്രമാണ് ബി ജെ പിയുടെ ചാലകശക്തി. ഹിന്ദു ജീവിതരീതിയാണ് ഇന്ത്യയുടെ ഏക ആധികാരിക ജീവിതരീതിയെന്ന് അവര്‍ വിശ്വസിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ്സിന്റെ ഭരണപരാജയമാണ് 2014-ല്‍ അധികാരത്തിലേറാന്‍ ബി ജെ പിക്ക് അവസരമൊരുക്കിയത്. ഈ സമയത്ത്, അവരുടെ ഹിന്ദു ദേശീയത ഇന്നു കാണുന്ന പോലെ കടിഞ്ഞാണില്ലാതെ തുറന്നുവിട്ടിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം വിജയം തങ്ങളുടെ പുറന്തള്ളല്‍ നയങ്ങള്‍ യാതൊരു വിധ തടസ്സങ്ങളുമില്ലാതെ നടപ്പാക്കാനുള്ള ലൈസന്‍സായി അവര്‍ സമര്‍ഥമായി ഉപയോഗിച്ചു. 2019 ആഗസ്റ്റില്‍, മുസ്‌ലിം ഭൂരിപക്ഷ ജമ്മു കശ്മീരിന്റെ സ്വയംഭരണപദവി സര്‍ക്കാര്‍ എടുത്തുകളഞ്ഞു. അതിനെതിരെ നടന്ന പ്രാദേശിക പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചര്‍ത്തുകയാണ് ചെയ്തത്. അതിനു ശേഷം സി എ എ കൊണ്ടു വന്നു. മുസ്‌ലിംകളുടെ പൗരത്വത്തിനു നേര്‍ക്കുള്ള ദ്വിമുഖ ആക്രമണത്തിന്റെ ഒരു ഭാഗമാണിത്. ദേശീയ പൗരത്വ രജിസ്റ്ററാണ് മറ്റൊന്ന്. ദശലക്ഷക്കണക്കിനു വരുന്ന ദരിദ്രരായ ഇന്ത്യക്കാരുടെ കൈവശം തങ്ങളുടെ ജന്മരേഖകള്‍ ഇല്ലെന്ന യാഥാര്‍ഥ്യം അവര്‍ക്കറിയാം. സി എ എയുടെ പരിധിയില്‍ നിന്നും പുറത്താക്കപ്പെട്ട മുസ്‌ലിംകള്‍ തങ്ങള്‍ ‘വിദേശികള്‍’ ആയി മുദ്രകുത്തപ്പെടുമെന്ന ഭീതിയിലാണ് കഴിയുന്നത്.

Back to Top