ഹിജാബിന് ഫേസ്ബുക്കിന്റെ ഫെല്ലോഷിപ്പ്
അനേകക്കണക്കിന് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നിന്ന് ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് വിജയികളെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് നേരത്തെ ഫേസ്ബുക്ക് തുടക്കം കുറിച്ചിരുന്നു. ഹിജാബ് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ഗ്രൂപ്പിനാണ് ഫേസ്ബുക്കിന്റെ ഈ ഫെല്ലോഷിപ്പ് അവാര്‍ഡ് ലഭിച്ചത് എന്നതാണ് വാര്‍ത്തയിലെ കൗതുകരമായ ഘടകം. സര്‍വൈവിംഗ് ഹിജാബ് എന്ന ഗ്രൂപ്പിനാണ് അപ്രതീക്ഷിതമായി ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്രാ തലത്തില്‍ നിരവധി രാഷ്ട്രീയ വിരോധങ്ങള്‍ക്കും വംശീയ നീരസങ്ങള്‍ക്കും ഇരയാകുന്ന ഹിജാബിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഗ്രൂപിന് ഇങ്ങനെയൊരു അവാര്‍ഡ് ലഭിച്ചത് വലിയ അംഗീകാരമാണെന്നാണ് ഗ്രൂപ് സംഘാടകര്‍ അഭിപ്രായപ്പെട്ടത്. ഫെലോഷിപ്പിനായി ആറായിരം അപേക്ഷകരാണുണ്ടായിരുന്നതെന്നും അതില്‍ നിന്നാണ് തങ്ങള്‍ ൗെൃ്ശ്ശിഴ വശഷമയ എന്ന ഗ്രൂപിനെ തെരഞ്ഞെടുത്തതെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാനും അവര്‍ അനുഭവിക്കുന്ന വിവേചനങ്ങളെ സംഘടിതമായി പ്രതിരോധിക്കാനും ഹിജാബണിയുന്നവരെ ശാക്തീകരിക്കാനും ഉന്നംവെച്ച് കൊണ്ടാണ് ഗ്രൂപ് രൂപീക്കരിക്കപ്പെട്ടത്. ഇതിനകം വലിയ സ്വീകാര്യതയാണ് ഗ്രൂപിന് പൊതുജനങ്ങളില്‍ നിന്ന് കിട്ടിയത്. നൈക്ക് സ്‌പോര്‍ട്‌സ് കമ്പനി പുറത്തിറക്കിയ പ്രോ ഹിജാബ് ധരിച്ച് ആദ്യമായി അത്‌ലറ്റിക് മത്സരങ്ങളില്‍ പങ്കെടുത്ത മനല്‍ റസ്തമാണ് ഈ ഫേസ്ബുക്ക് ഗ്രൂപ് ആരംഭിച്ചത്. ആഗോള തലത്തില്‍ വളരെ പെട്ടെന്ന് പ്രചാരം ലഭിച്ച ഈ ഗ്രൂപില്‍ ലോകത്തെ പ്രമുഖരായ പല വനിതാ അത്‌ലറ്റിക്കുകളും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ വനിതകളും അംഗങ്ങളാണ്