ഹജ്ജ്: മനസ്സംയമനത്തിന്റെ പരിശീലന കാലം
കെ എന്‍ എം (മര്‍കസുദ്ദഅ്വ) കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി അബ്ദുറഹീം ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍: ഹജ്ജ് വിശുദ്ധ ജീവിതം നയിക്കാന്‍ വിശ്വാസിയെ ഒരുക്കുന്ന മനസ്സംയമനത്തിന്റെ പരിശീലന കാലമാണെന്ന് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി അബ്ദുറഹീം പറഞ്ഞു. കെ എന്‍ എം (മര്‍കസുദ്ദഅ്വ) കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ശംസുദ്ദീന്‍ പാലക്കോട് ക്ലാസ്സെടുത്തു. സി സി ശകീര്‍ ഫാറൂഖി, പി ടി പി മുസ്തഫ പ്രസംഗിച്ചു.
