1 Tuesday
July 2025
2025 July 1
1447 Mouharrem 5

സ്വകാര്യ മദ്യശാല അടച്ചുപൂട്ടണം: ഐ എസ് എം

വണ്ടൂര്‍: അന്യായമായി സമ്പാദിച്ച ലൈസന്‍സിയുടെ മറവില്‍ വണ്ടൂരില്‍ ജനസാന്ദ്രതയുള്ള സ്ഥലത്ത് ആരംഭിച്ച സ്വകാര്യ മദ്യശാല അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ അടക്കമുള്ള നിയമ സംവിധാനങ്ങള്‍ തയ്യാറാകണമെന്ന് ഐ എസ് എം വണ്ടൂര്‍ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. തൊട്ടടുത്തുള്ള ആരാധനാലത്തില്‍ നിന്ന് നിശ്ചിത ദൂരം കണക്കാക്കി വഴിയിട്ട ഈ മദ്യശാലയുടെ മുന്‍വശത്ത് കൂടി പ്രമുഖ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന വഴിയില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.ഐ എസ് എം നടത്തുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഭാഗമായി മുഖ്യമന്ത്രി, എക്‌സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ആയിരം പ്രതിഷേധ കാര്‍ഡുകള്‍ അയക്കും. മദ്യശാലക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. പ്രദേശവാസികള്‍ രൂപീകരിച്ച മദ്യശാല വിരുദ്ധ സമിതിക്ക് എല്ലാവിധ പിന്തുണയും നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഫിറോസ് അധ്യക്ഷത വഹിച്ചു. ഇ പി ജമീഷ്, പി വി മുജീബ്‌റഹ്മാന്‍, എ അസ്‌കര്‍, സി സിദ്ദീഖ്, നജീബ് പൂങ്ങോട്, മുജീബ്‌റഹ്മാന്‍ നടുവത്ത്, അബ്ദുല്ല പി സൈനുദ്ദീന്‍ പ്രസംഗിച്ചു.

Back to Top