സ്ത്രീ സുരക്ഷ: നിയമങ്ങള്‍ കര്‍ശനമാക്കണം – എം ജി എം
കോഴിക്കോട്: സ്ത്രീകള്‍ക്കു നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച ബോധന ശില്‍പശാല ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുക മാത്രമേ പോംവഴിയുള്ളൂ. വാളയാറില്‍ പീഡനത്തിന് ഇരയായ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇപ്പോഴും അമ്മ സമരത്തിലാണ്. ഈ സ്ഥിതിക്ക് മാറ്റം വരണമെന്ന് സമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാവാത്തത് ആശങ്കാ ജനകമാണ്. രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് സ്ത്രീ സമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്ന് ശില്‍പശാല ആവശ്യപ്പെട്ടു. സമരക്കാരെ അടിച്ചമര്‍ത്തുകയും സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്. എം ജി എം സംസ്ഥാന പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. ലൈല അഷ്‌റഫ് ‘സ്ത്രീകളും നിയമങ്ങളും’ വിഷയത്തില്‍ ക്ലാസ്സെടുത്തു. അഫീഫ പൂനൂര്‍ പ്രസംഗിച്ചു. വിവിധ ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച ബോധന ശില്‍പശാല ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.