12 Wednesday
March 2025
2025 March 12
1446 Ramadân 12

സ്ത്രീ മുന്നേറ്റത്തിന് ഖത്തര്‍ മാതൃക – ത്വാഹിറ ഇബ്രാഹീം

ക്ലാസുകള്‍, പ്രസംഗങ്ങള്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്കപ്പുറം ജീവിതത്തില്‍ മനുഷ്യനാവശ്യമായ പല കാര്യങ്ങളും പ്രബോധനത്തിന്റെ ഭാഗമാണെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് എം ജി എം ഖത്തര്‍. മൂന്നു വര്‍ഷം മുമ്പ് ഹരിതഭവനം എന്ന പേരില്‍ എം ജി എം ഖത്തര്‍ ഹിലാല്‍ മേഖല തുടങ്ങി വെച്ച കൃഷിപ്പരിപാടി ഇന്ന് ജനാലയുടെ ഇത്തിരിയിടം മാത്രമുള്ളിടത്തു പോലും പച്ചപ്പിന്റെ നയനാനുഭൂതി പകര്‍ന്നു തരുന്ന കാഴ്ച അത്യന്തം മനോഹരമാണ്. ഇപ്പോഴിതാ മാറ്റത്തിന്റെ കുളിര്‍ക്കാറ്റുമായി എം ജി എം ഖത്തര്‍ മദീനഖലീഫ മേഖലയും. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കല്ല, അടുക്കളയെ തന്നെ അരങ്ങത്തെത്തിച്ചു കൊണ്ട്, പാചകവൈവിധ്യത്തിന്റെ രുചിമുകുളങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളെ ത്രസിപ്പിച്ചും, കലാവൈഭവത്തിന്റെ നിറക്കൂട്ടുകള്‍ കൊണ്ട് കണ്ണുകളെ അതിശയിപ്പിച്ചും, വസ്ത്രവിപണനത്തില്‍ മഹനീയമായ സൗന്ദര്യം പ്രദര്‍ശിപ്പിച്ചും, വീടകവും പുറവും പച്ചപ്പ് കൊണ്ട് സ്വര്‍ഗ്ഗീയമാക്കാന്‍ കുഞ്ഞുചെടികളിലേക്ക് പൂമ്പാറ്റകളെ പോലെ ആകര്‍ഷിപ്പിച്ചും, മായം കലരാത്ത മസാലക്കൂട്ടുകള്‍ കൊണ്ട് അടുക്കളയൊരു ഹരമാക്കി തീര്‍ക്കാന്‍ പ്രലോഭിപ്പിച്ചും, ആഭരണങ്ങളുടെ അഴകില്‍ കാണ്ണാടിയിലേക്കെത്തി നോക്കാന്‍ ഉത്സാഹിപ്പിച്ചും, സമ്പാദ്യശീലം കുഞ്ഞുങ്ങള്‍ക്കുമാവാം എന്ന് പഠിപ്പിച്ചും, പ്രകൃതി ദുരന്തങ്ങളില്‍ മനുഷ്യന്‍ ചിന്തിക്കേണ്ട കാര്യങ്ങളെ ഉണര്‍ത്തിച്ചും ഒരു സായാഹ്നത്തെ അങ്ങേയറ്റം മനോഹരമാക്കി തീര്‍ത്തു എക്‌സ്‌പോ 2018 ലൂടെ എം ജി എം ഖത്തര്‍ മദീന ഖലീഫ മേഖലയുടെ പ്രവര്‍ത്തകര്‍.
കുഞ്ഞുമക്കളുടെ കാര്യവും, ഇണയുടെ ആവശ്യങ്ങളും, എല്ലാം ഭംഗിയായി ചെയ്യുകയും, ചിലരൊക്കെ അതിനും പുറമെ പഠിച്ചതൊന്നും പാഴാക്കിക്കളയാനല്ല എന്ന ബോധത്തോടെ ജോലിക്കും പോയതിനു ശേഷമാണ് സംഘടനാപ്രവര്‍ത്തനത്തില്‍ അവരുടെ മാഹാത്മ്യം തെളിയിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയില്‍ പരിപാടി നടത്താനുദ്ദേശിച്ച സ്ഥലം വെള്ളത്തിനടിയിലായപ്പോള്‍  ഇനിയെന്തെന്ന ചോദ്യം  അടുക്കളയില്‍ പാചകത്തിനൊപ്പം തിളച്ചുമറിഞ്ഞു കൊണ്ട് സ്വയം വിശക്കുമ്പോഴും മറ്റുള്ളവരെയൂട്ടുന്ന സ്ത്രീമനസ്സിന്റെ പുണ്യം എല്ലാവരെയും സമാധാനിപ്പിച്ചു  കൊണ്ട് പറയുന്നു, ഉള്ള സൗകര്യത്തില്‍ എല്ലാവരും കൂടി സഹകരിച്ചു കൊണ്ട് നമുക്ക് ഇസ്‌ലാഹി  സെന്റര്‍ തന്നെ ഉറപ്പിക്കാം.
ആശങ്കകളും, ആവലാതികളും, ഒത്തുകൂടലുകളും, ചര്‍ച്ചകളും, ഉറക്കമൊഴിച്ചുള്ള ഒരുക്കങ്ങളും  കണിശമായ ചില തീരുമാനങ്ങള്‍ വരുത്തിയ പ്രയാസങ്ങളും, പരിപാടിയുടെ തൊട്ടു മുമ്പുള്ള സമയം കാലാവസ്ഥയില്‍ വന്ന വ്യതിയാനവുമൊക്കെ ഇതിന്റെ പിന്നണി പ്രവര്‍ത്തകരെ എത്രമാത്രമാണ് മാനസികമായി ക്ലേശിപ്പിച്ചത്…. എന്നിട്ടും എല്ലാം ഭംഗിയായി നടക്കുമെന്ന ഒരു കൂട്ടം സ്ത്രീകളുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും ആ പരിപാടിയുടെ അപ്രതീക്ഷിതമായ വിജയത്തില്‍ ആശ്ചര്യവും അത്ഭുതവും ആഹ്ലാദവും നിറക്കുന്നു.
ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കരുത്. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പോരാടണം, പോരാടിയാല്‍ അന്തിമ വിജയം നിങ്ങളുടേതായിരിക്കും. അതാണ് എന്റെ കേസില്‍ ഉണ്ടായത്. നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ കുടുംബവുമായി അകന്നു കഴിയരുത്, എപ്പോഴും അവരോടൊപ്പമുണ്ടാകണം. അവരില്ലാത്ത ജീവിതം ജീവിതമേയല്ല. നിങ്ങള്‍ മഹത്തായ ആദര്‍ശവും പേറി മഹാത്മാഗാന്ധിയോ വിക്രം സാരാഭായിയയോ ആകാന്‍ ശ്രമിക്കേണ്ട. സാധാരണ മനുഷ്യനായി ജീവിച്ചാല്‍ മതി.
(ഇനിയെങ്കിലും കള്ളക്കേസുകള്‍ക്ക് അന്ത്യമാവണം, നമ്പിനാരായണന്‍, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 20 ഒക്ടോബര്‍ 2018)
Back to Top