സ്ത്രീക്കും പുരുഷനും നേര്‍ച്ചയ്ക്കിടെ ഇടകലരാമോ? അബ്ദുമനാഫ്
അബ്ദുമനാഫ്കള്‍ മാത്രമല്ല, ഈ നിയമഭേദഗതിയെ യഥാവിധി വിലയിരുത്തുന്ന ഓരോരുത്തരും രാജ്യത്തിന്റെ പോക്കില്‍ ഭീതിയിലാണ്. നമ്മുടെ നാട്ടിലും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ട്. അതില്‍ ഇതര സമുദായക്കാരും പുരുഷന്മാരും സ്ത്രീകളുമെല്ലാം അണി നിരക്കുന്നുണ്ട്. യോജിച്ചുള്ള ഈ മുന്നേറ്റം പൊതുസമൂഹത്തില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നത്.
അന്നേരമാണ് യാഥാസ്ഥിതിക മൗലവിമാരിലൊരാള്‍ സ്ത്രീകളുടെ പ്രതിഷേധത്തിനെതിരെ രംഗത്തുവന്നത്. മാന്യമായ വസ്ത്രം ധരിച്ചും പെരുമാറിയും സ്ത്രീക്ക് പൊതു ഇടങ്ങളില്‍ വരുന്നതിന് വിലക്കില്ലെന്ന ഇസ്‌ലാമിക തത്വത്തെ പാടെ എതിര്‍ക്കുന്ന വിഭാഗത്തിലാണ് ഈ മുസ്്‌ലിയാരുള്ളത്. പാതിരാ പ്രസംഗങ്ങളിലും ഉറൂസുകളിലും നേര്‍ച്ചകളിലുമെല്ലാം ഇവര്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്നു എന്നതാണ്. പങ്കെടുക്കാന്‍ പ്രോത്സാഹനം നല്‍കുന്നു. യാത്രക്കു വേണ്ടി വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അതേസമയം, രാജ്യം മൊത്തം അരക്ഷിതമായിരിക്കുമ്പോള്‍ അതിനെതിരെ പ്രക്ഷോഭം നടത്തിയാല്‍ ഉടനെത്തും ഫത്‌വയുടെ വാളുമായി.
പൊതു ഇടങ്ങളില്‍ വരുന്ന മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണവും മറ്റു പെരുമാറ്റ മര്യാദകളും ഇസ്‌ലാമികമായിരിക്കണമെന്ന് ശഠിക്കേണ്ടതു തന്നെയാണ്. അതിനു പ്രേരണ നല്‍കുന്നതിനു പകരം ഇത്തരം ആരോപണമുയര്‍ത്തി വനിതകളെ വീടിനുള്ളില്‍ തന്നെ തളക്കാനുള്ള ശ്രമത്തിനെതിരെ രംഗത്തുവരികയും വേണം