15 Wednesday
July 2026
2026 July 15
1448 Mouharrem 29

സ്ത്രീകള്‍ സാംസ്‌കാരിക  ഔന്നത്യം നേടണം: എം ജി എം

കണ്ണൂര്‍: വിദ്യാഭ്യാസപരമായി ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ത്രീകള്‍ സാംസ്‌കാരിക രംഗത്തും മികച്ച മാതൃകകളാകാന്‍ ശ്രമിക്കണമെന്ന് എം ജി എം കണ്ണൂര്‍ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. സ്ത്രീകളെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ബലിയാടുകളാക്കുന്ന മന്ത്രവാദചൂഷകരെയും സ്ത്രീകളെ കേവലം സൗന്ദര്യ പ്രദര്‍ശന വസ്തുവാക്കി തരംതാഴ്ത്തുന്ന ഉപഭോഗ സംസ്‌കാരത്തെയും തിരിച്ചറിഞ്ഞ് തിരുത്താനും അത്തരം ദുശ്ശക്തികളെ തുരത്താനും വിദ്യാസമ്പന്നകളായ സ്ത്രീകള്‍ കൂട്ടായ്മയുണ്ടാക്കി മുന്നോട്ട് വരണമെന്നും എം ജി എം ആവശ്യപ്പെട്ടു. നേതൃസംഗമം കണ്ണൂര്‍ സലഫി ദഅവ സെന്ററില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് പ്രഫ. ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷത വഹിച്ചു. കെ എന്‍ എം  (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി പ്രഫ. ഇസ്മയില്‍ കരിയാട്, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, ട്രഷറര്‍ മറിയം അന്‍വാരിയ്യ, കെ പി ഹസീന, കെ ശബീന,  റുസീന ഫൈസല്‍, ജമീല അബ്ദുല്‍അസീസ്, ഫാത്തിമ സിദ്ദീഖ് പ്രസംഗിച്ചു.
Back to Top