സ്‌കോളര്‍ഷിപ്പ് സംഗമം
കൊടുവള്ളി: എന്‍ ഐ ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ചര്‍ച്ചയും അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരും പ്രതിഭകളുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവും സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഡോ. ഒ സി അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, ഡോ. കെ കെ നിജാദ്, അബ്ദുസ്സലാം പുത്തൂര്‍, ശുക്കൂര്‍ കോണിക്കല്‍, എം പി മൂസ, എം ടി അബ്ദുല്‍മജീദ്, എം കെ പോക്കര്‍ സുല്ലമി, പി അസയിന്‍ സ്വലാഹി, ഫാത്തിമ തഹാനിയ, മുര്‍ഷിദ് കൊടിയത്തൂര്‍, തംജീദ നരിക്കുനി, റഫീഖ് ചെറുവാടി പ്രസംഗിച്ചു.