സോഷ്യല്‍ മീഡിയയിലെ വിഷം
സയ്യിദ് സിനാന്‍ പരുത്തിക്കോട്
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അശ്ലീലവും പരിഹാസം കലര്‍ന്നതുമായ കമന്റുകളുടെ ആവാസമായി മാറിയിരിക്കുന്നു. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വ്യത്യസ്ത അഭിപ്രായക്കാര്‍ എന്നിവരാണ് ഇതിന്റെ പ്രധാന ഇരകള്‍. അശ്ലീല കമന്റുകള്‍ വ്യക്തികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ തടയുകയും അത്തരം ഉള്ളടക്കം നീക്കം ചെയ്യേണ്ടതുമാണ്. ഉപയോക്താക്കളില്‍ അവബോധം ഉണ്ടാക്കുന്നതിനും അത്തരം പ്രവര്‍ത്തനങ്ങളെ തടയുന്നതിനുമായി ശക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണം. അശ്ലീല കമന്റുകള്‍ക്ക് ശിക്ഷ ലഭിക്കുന്ന വിധം സാഹചര്യം സൃഷ്ടിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. സോഷ്യല്‍ മീഡിയ എന്ന പൊതു പ്ലാറ്റ് ഫോം ഒരിക്കലും അധിക്ഷേപത്തിനുള്ള വേദിയാകരുത്. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ മര്യാദയുള്ളതും ബഹുമാനപൂര്‍വവുമായ പെരുമാറ്റം പാലിക്കാന്‍ ശ്രദ്ധിക്കണം.